ഒരാഴ്ച്ചക്കാലമായി സംസ്ഥാനത്തെ വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം

By Web TeamFirst Published Aug 11, 2019, 7:25 AM IST
Highlights

720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്.ടി പോളുകള്‍ക്കും, 10,163 എല്‍.ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുത വിതരണ രംഗത്തുണ്ടായത് 133.47 കോടിയുടെ നഷ്ടം. 720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്.ടി പോളുകള്‍ക്കും, 10,163 എല്‍.ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു. 1706 സ്ഥലങ്ങളില്‍ HT ലൈനും 45,264 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു. സുരക്ഷാ കാരണങ്ങളാല്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ട സ്ഥിതിയാണ്. നിലവില്‍ 11,836 ട്രാന്സ്ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ട് എന്നും കെഎസ്ഇബി വ്യക്തമാക്കി.

click me!