
ഇടുക്കി: ഇടുക്കിയിലെ പീരുമേട്ടിൽ മുൻകൂർ അനുമതി വാങ്ങാതെ കെഎസ്ഇബി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയ സംഭവത്തിൽ കാണിക്കൽ നോട്ടിസ് നൽകി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി 13 പേർക്കാണ് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്.
ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന സെപ്റ്റംബർ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് പീരുമേട് സെക്ഷൻ ഓഫീസിലെ ഹാജർ ബുക്കിൽ ഒപ്പു വയ്ക്കാതിരുന്നവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫിസിൽ ടെലിഫോൺ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന രണ്ട് പേരോടും എക്സിക്യൂട്ടിവ് എൻജിനീയർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിൻറെ കാരണം അന്വേഷിച്ച് പോത്തുപാറയിലെ സെക്ഷൻ ഓഫിസിലേക്കു വിളിച്ച ഉപഭോക്താക്കളോട് എല്ലാവരും ടൂർ പോയതിനാൽ തകരാർ പരിഹരിക്കാനാകില്ലെന്ന് മറുപടി പറഞ്ഞതിനാണ് ടെലിഫോൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് നോട്ടിസ് നൽകിയത്. ഏഴു ദിവസത്തിനകം കാരണം ബോധിപ്പിക്കാനാണ് നിർദ്ദേശം.
ഡിഇഒ ഓഫീസിനും 'പണി' കിട്ടി! കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപ അടച്ചില്ല, ഫ്യൂസ് ഊരി കെഎസ്ഇബി
ഇതിന്റെ മറുപടിക്കനുസരിച്ചായിരിക്കും അച്ചടക്ക നടപടി സ്വകീരിക്കുക. പീരുമേട് സെക്ഷനിലെ സബ് എൻജിനീയർ, ഓവർസീയർ, ലൈൻമാൻമാർ, വർക്കർമാർ ഉൾപ്പെടെ 12 പേരാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ രാമേശ്വരം യാത്ര പോയത്. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച്ച നാലു മണിക്കാണ് പീരുമേട്ടിൽ കറണ്ടില്ലാതായത്. എന്നാൽ ഈ സമയം സെക്ഷൻ ഓഫിസ് പരിസരത്ത് ഉണ്ടായിരുന്ന ജീവനക്കാർ വിവരം അറിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ കൂട്ടാക്കാതെ ടൂർ പോയെന്നാണ് പരാതി. ജീവനക്കാരില്ലാതെ വന്നതിനാൽ 16 മണിക്കൂറിനു ശേഷം ആണ് താലൂക്ക് ആസ്ഥാനത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്ത് എഎക്സ് ഇ പ്രാഥമിക റിപ്പോർട്ട് എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam