കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചു; സ്ഥലംമാറ്റം പിന്‍വലിക്കുമെന്ന് പ്രതീക്ഷയെന്ന് സുരേഷ് കുമാര്‍

Published : Apr 30, 2022, 10:41 AM ISTUpdated : Apr 30, 2022, 12:34 PM IST
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചു; സ്ഥലംമാറ്റം പിന്‍വലിക്കുമെന്ന് പ്രതീക്ഷയെന്ന് സുരേഷ് കുമാര്‍

Synopsis

അഞ്ചാം തിയതിയിലെ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു.   

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം ഒത്തുതീര്‍പ്പിലേക്ക്. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ (kseb officers association) നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍ പെരിന്തല്‍മണ്ണയിലും ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പാലക്കാട്ടും ജാസ്മിന്‍ബാനു സീതത്തോട്ടലും ജോലിയില്‍ പ്രവേശിച്ചു. എറണാകുളത്ത് വൈദ്യുതിമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍ നിലപാട് തിരുത്തിയത്. ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ മെയ് നാല് മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല പ്രചാരണജാഥകള്‍ ഒഴിവാക്കി.

ജനപ്രതിനിധികള്‍ക്ക് നല്‍കാനിരുന്ന വിശദീകരണകുറിപ്പ് വിതരണവും തുടര്‍പ്രക്ഷോഭവും നിര്‍ത്തിവച്ചു. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ചെയര്‍മാന്‍റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി.  ജനവികാരം എതിരായതും പാര്‍ട്ടിയുടേയും മറ്റ് സംഘടനകളുടേയും കാര്യമായ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്‍റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറിയവര്‍ക്കെതിരെയും വൈദ്യുതി ഭവന്‍ വളയലില്‍ പങ്കെടുത്തവര്‍ക്കെതിരെയും കടുത്ത നടപടി വേണ്ടെന്ന ധാരാണയായെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് ന​ഗരസഭയിൽ ബിജെപിയെ തടയാൻ തിരക്കിട്ട നീക്കങ്ങൾ; സിപിഎമ്മും കോൺ​ഗ്രസും കൈകോർക്കുമോ, സ്വതന്ത്രർ നിർണായകം
'ഞെട്ടിക്കൽ തെരഞ്ഞെടുപ്പ്'; ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം