വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

Published : Apr 24, 2025, 07:18 PM IST
വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

Synopsis

ഇന്ന് മുതൽ ശനിയാഴ്ച (26.04.2025) വരെ വടക്കൻ കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് (24.04.2025) മുതൽ ശനിയാഴ്ച (26.04.2025) വരെ വടക്കൻ കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാൽ വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Also Read: എന്തൊരു ചൂട്! ഈ 7 ജില്ലകളിൽ 3 ദിവസം യെല്ലോ അലർട്ട്; താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു