കടുത്ത പ്രതിസന്ധി; ബദൽ മാർഗം തേടി കെഎസ്ഇബി ഉദ്യോഗസ്ഥ‌ർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്, മിച്ച സംസ്ഥാനങ്ങളെ ആശ്രയിക്കും

Published : Sep 14, 2026, 08:25 AM IST
KSEB -kseb seeks alternative power sources amid severe electricity crisis

Synopsis

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബദൽ മാർഗം തേടി കെഎസ്ഇബിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പോകും

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബദൽ മാർഗം തേടി കെഎസ്ഇബിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പോകും. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ബിഹാർതുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘം യാത്ര തിരിക്കുന്നത്. അവിടുത്തെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ മിച്ച സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇത് ആദ്യമായി ഇന്നലെ പവർക്കട്ട് ഉണ്ടായിരുന്നില്ല. ശരാശരി 900-1000 മെഗാവാട്ടിന് ഇടയ്ക്കാണ് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് വരുന്നത്. തൽസമയ വിപണിയിൽ നിന്നും കേരളത്തിന് 1024 മെഗാ വാട്ട് ലഭിച്ച സാഹചര്യത്തിലാണ് ഇന്നലെ പവർകട്ട് ഒഴിവാക്കിയത്.

കൂടാതെ, പവർകട്ട് പ്രതിസന്ധി ഒഴിവാക്കാൻ കടുത്ത നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ​ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആസൂത്രണ ബോർഡിലെ നിയമന തട്ടിപ്പ്; ഇന്ന് നിർണായക പിഎസ് സി യോഗം
പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞില്ല; മൂന്നര മാസത്തിനിടെ മൂന്ന് മാറ്റം, വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി