അതിതീവ്ര മഴയിൽ കെഎസ്ഇബി വൻ നഷ്ടം, 25 കോടിയുടെ നാശമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ; 'വൈദ്യുതി തകരാറുകളിൽ ഉപഭോക്താക്കൾ സഹകരിക്കണം'

Published : Aug 03, 2026, 05:56 PM IST
kseb

Synopsis

സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ കെഎസ്ഇബിക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തൽ. 6.5 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്നും 2892 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും കെഎസ്ഇബി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശം. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്ന് വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 248 ഇടങ്ങളില്‍ ഹൈ ടെന്‍‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍‍ഷന്‍ ലൈനും പൊട്ടിവീണു. 233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കള്‍‍ക്ക് ഇനിയും വൈദ്യതിബന്ധം നല്‍കാനുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍‍ജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരുന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു.

ഉപഭോക്താക്കൾ സഹകരിക്കണം

കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ് വൈദ്യുതി തകരാര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. വൈദ്യുതി തടസ്സങ്ങള്‍ പ്രധാനമായും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ് നിലനില്‍ക്കുന്നത്. വെള്ളം പൂര്‍‍ണ്ണമായും മാറിയതിനുശേഷം സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് മാത്രമേ അവിടങ്ങളിലെ വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുകയുള്ളൂ. വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി സര്‍ക്കിള്‍ തലത്തില്‍ കണ്‍‍ട്രോള്‍ റൂമുകള്‍ പ്രവര്‍‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളുടെയും സഹകരണം കെ എസ് ഇ ബി അഭ്യര്‍‍ത്ഥിച്ചു.

ഇലക്ട്രിക്കൽ സർക്കിൾ

ഫോൺ നമ്പർ

തിരുവനന്തപുരം

nil

കാട്ടാക്കട

9446008042

കൊല്ലം

nil

കൊട്ടാരക്കര

8547465197

പത്തനംതിട്ട

9446009451

കോട്ടയം

9496008063

പാല

9496008230,9496001912, Whatsapp:9496018397

ഹരിപ്പാട്

9496008509

ആലപ്പുഴ

9496008413

എറണാകുളം

9496008720

പെരുമ്പാവൂർ

9496008865

തൊടുപുഴ

9496009265

തൃശ്ശൂർ

9496009601

ഇരിങ്ങാലക്കുട

9496009439

പാലക്കാട്

9496009936

ഷൊർണ്ണൂർ

9496010094

നിലമ്പൂർ

9496012485

തിരൂർ

9496010418

മഞ്ചേരി

9496010273

കോഴിക്കോട്

9496010692

വടകര

9496010849

കൽപ്പറ്റ

9496010625

കണ്ണൂർ

9496011176

ശ്രീകണ്ഠാപുരം

9496018618

കാസർകോട്

9496011431

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകും, കേന്ദ്രത്തിന്‍റെ സഹായം തേടും, അടുത്ത മന്ത്രിസഭ യോഗം തീരുമാനമെടുക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി ചെന്നിത്തല
കേരളത്തിൻ്റെ റെയിൽ സ്വപ്നങ്ങൾ തകർന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം; യുഡിഎഫിനെയും കേന്ദ്രത്തെയും രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി