'ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം'; ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി

Published : Sep 02, 2023, 11:04 AM ISTUpdated : Sep 02, 2023, 02:43 PM IST
'ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം'; ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി

Synopsis

രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി.

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്ന് അഭ്യർഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ  ആവശ്യത്തിന് വെള്ളം ലഭ്യമല്ല. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി. അതുകൊണ്ടുതന്നെ വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം അഭിമുഖീകരിക്കുകയാണ് ബോർഡ്. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ ഉപഭോക്താക്കളോട് അഭ്യർഥിക്കുകയാണ് കെഎസ്ഇബി അറിയിച്ചു. 

asianetnews live

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം