
കെ.എസ്.എഫ്.ഇ 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികൾ, ഡയമണ്ട് ചിട്ടികൾ 2.0 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2024 ജൂലൈ 27ന് കൊല്ലം SNDP യോഗം ധ്യാനമന്ദിരത്തിൽ വച്ച് കേരള ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു.
എം.എൽ.എ എം.നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മെഗാ നറുക്കെടുപ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജനപ്രതിനിധികൾ, കെ.എസ്.എഫ്.ഇ സംഘടനാ പ്രതിനിധികൾ, മറ്റു പ്രമുഖർ, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ സ്വാഗതം ആശംസിക്കുകയും മാനേജിങ് ഡയറക്ടർ എസ്.കെ. സനിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ:
മെഗാ സമ്മാന വിജയി - ആദർശ് ഇ.എം, പെരിഞ്ഞനം ശാഖ, തൃശ്ശൂർ
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0:
മെഗാ സമ്മാന വിജയി - സരസൻ എം, മുതുകുളം ശാഖ, ആലപ്പുഴ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam