ശബരിമല ചിങ്ങമാസ, ഓണം പൂജ: അയ്യപ്പ ഭക്തർക്ക് സന്തോഷ വാർത്ത, പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

Published : Aug 14, 2026, 05:59 PM IST
Sabarimala KSRTC

Synopsis

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ-പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ-പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ ഉണ്ടായിരിക്കും. ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി ബുക്കിങ് സൗകര്യം

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ തിരക്ക്, യാത്രാ ആവശ്യം എന്നിവ നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനും കെഎസ്ആർടിസി നടപടി സ്വീകരിക്കും.

ബന്ധപ്പെടേണ്ട നമ്പറുകൾ

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വിവിധ യൂണിറ്റുകളുമായും കൺട്രോൾ റൂമുമായും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി പമ്പ: 04735203445, 9497024092. കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750. കെഎസ്ആർടിസി പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 04712463799.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടം കഞ്ഞിക്കുഴിയിൽ സജ്ജം; ജില്ലാ കളക്ടർ നാളെ ഉദ്ഘാടനം ചെയ്യും
അധിക ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെസി വേണുഗോപാൽ