കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : Nov 26, 2024, 02:07 PM ISTUpdated : Nov 26, 2024, 02:10 PM IST
കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വളവ് തിരിയുന്നതിനിടെ സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇടുക്കി:ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിൽ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ ബസിൽ കയറിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ബസ്  കൊടുംവളവ് തിരിയുന്നതും ഈ സമയം ഡോര്‍ തുറന്ന് സ്ത്രീ റോഡിലേക്ക് തലയിടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ ബസ് സൈഡിലേക്ക് നിര്‍ത്തുന്നുമുണ്ട്. സംഭവം നടന്ന ഉടനെ തന്നെ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ബസിൽ സഞ്ചരിക്കുകയായിരുന്നു സ്വർണ്ണമ്മ. ഏലപ്പാറ ഏറമ്പടത്തെ കൊടുംവളവിൽ ബസ് തിരിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് സ്വർണ്ണമ്മ ബസിന്‍റെ ഡോറിലേക്ക് വീഴുകയായിരുന്നു. ഡോർ തുറന്നു പോയതിനാൽ റോഡിൽ തലയടിച്ചു വീണ സ്വർണ്ണമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഗുരുതര പരിക്കായതിനാൽ അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.  അപകടത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

 

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും