കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, വനിതാ കണ്ടക്ടറുൾപ്പെടെ 10 പേർക്ക് പരിക്ക്

Published : Mar 01, 2024, 07:03 PM IST
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, വനിതാ കണ്ടക്ടറുൾപ്പെടെ 10 പേർക്ക് പരിക്ക്

Synopsis

കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു. ​

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ട്ക്കടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ പോത്തൻകോട് സ്വദേശിയായ മുഖമ്മദ് സിജിൻ (29) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു. ​ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

'ഇൻതിഫാദ എന്ന പദത്തിന് തീവ്രവാദവുമായി ബന്ധം, പേര് മാറ്റണം'; കേരള സർവകലാശാല കലോത്സവത്തിന്‍റെ പേരിനെതിരെ ഹര്‍ജി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇടതിൻ്റെ പരാജയ കാരണം വർഗീയത'; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
പാല നഗരസഭയിലെ വൈറൽ സ്ഥാനാര്‍ത്ഥി! ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് മുന്നിൽ ക്ലിയര്‍ ട്രാക്ക്, മിന്നും ജയം