കൊല്ലത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Published : May 08, 2020, 04:01 PM ISTUpdated : May 08, 2020, 04:40 PM IST
കൊല്ലത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Synopsis

ടെസ്റ്റ് റണ്ണിനായി റോഡിൽ ഇറക്കിയ കെഎസ്ആർടിസിയുടെ പിൻവശത്തെ ടയറിന് മുന്നിലായാണ് കാർ ഇടിച്ച് കയറിയത്. വാഹനം ഓടിച്ചിരുന്നയാൾ ഗുരുതരാവസ്ഥയിലാണ്. 

കൊല്ലം: കൊല്ലം ചടയമംഗലത്തിന് സമീപം കുരിയോട് കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്നരയോട് കൂടിയായിരുന്നു അപകടം നടന്നത്. കെഎസ്ആർടിസി ടെസ്റ്റ് റണ്ണിനായി റോഡിൽ ഇറക്കിയതായിരുന്നു. കെഎസ്ർടിസിയുടെ പിൻവശത്തെ ടയറിന് മുന്നിലായാണ് കാർ ഇടിച്ചു കയറിയത്. ലിസി സാമുവൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭർത്താവ് സാമുവലിനെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ