എഴുന്നള്ളിക്കാന്‍ ഞങ്ങള്‍ക്ക്‌ ആന വേണ്ട, 'ആനവണ്ടി' മതി; കൊട്ടാരക്കരക്കാര്‌ വേറെ ലെവലാ!

Published : May 09, 2019, 09:40 PM IST
എഴുന്നള്ളിക്കാന്‍ ഞങ്ങള്‍ക്ക്‌ ആന വേണ്ട, 'ആനവണ്ടി' മതി; കൊട്ടാരക്കരക്കാര്‌ വേറെ ലെവലാ!

Synopsis

 കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന്‌  എഴുന്നള്ളിച്ചത്‌ ആനയെയല്ല ആനവണ്ടിയെയാണ്‌!  

കൊട്ടാരക്കര: ഉത്സവങ്ങള്‍ക്ക്‌ ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ സജീവമാകുന്നതിനിടെ വ്യത്യസ്‌തമായൊരു ഉത്സവക്കാഴ്‌ച്ചയ്‌ക്ക്‌ വേദിയായിരിക്കുകയാണ്‌ കൊട്ടാരക്കര. ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന്‌ ഇവിടെ എഴുന്നള്ളിച്ചത്‌ ആനയെയല്ല 'ആനവണ്ടി'യെയാണ്‌!

കെഎസ്‌ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ഷോപ്പ്‌ വാന്‍ ആണ്‌ ഉത്സവത്തിന്‌ എഴുന്നള്ളിച്ചത്‌. നെറ്റിപ്പട്ടം കെട്ടിച്ച്‌ പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച്‌ ഗജരാജപ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ വരവ്‌. 

ആനവണ്ടി എഴുന്നള്ളിപ്പ്‌ കാണാന്‍ റോഡിനിരുവശവും വന്‍ ജനക്കൂട്ടമായിരുന്നു. കൊട്ടാരക്കര കെഎസ്‌ആര്‍ടിസി വര്‍ഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്‌. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കാറാണ്‌ പതിവ്‌. ഇക്കുറി എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന ആശയം കൂടിയായതോടെ സംഗതി വേറെ ലെവലായി. ആനവണ്ടി എഴുന്നള്ളിച്ച്‌ കൊട്ടാരക്കരക്കാരും പറഞ്ഞു, ഞങ്ങള്‌ വേറെ ലെവലാന്ന്‌....!! 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി