'58' ന്‍റെ ചെറുപ്പവുമായി കെഎസ്ആര്‍ടിസി, പിറന്നാള്‍ ആശംസകളുമായി ആനവണ്ടി പ്രേമികള്‍

Published : Apr 01, 2023, 03:19 PM IST
'58' ന്‍റെ ചെറുപ്പവുമായി കെഎസ്ആര്‍ടിസി, പിറന്നാള്‍ ആശംസകളുമായി ആനവണ്ടി പ്രേമികള്‍

Synopsis

സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം  നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965 ഏപ്രിൽ 1ന്  കെഎസ്ആർടിസിയാക്കി മാറ്റി

തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ.കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്.സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965 ഏപ്രിൽ 1 കെ.എസ്.ആർ.ടി.സി. ആക്കി മാറ്റി. അതിൽപ്പിന്നങ്ങോട്ട് ഏപ്രിൽ 1 കെ എസ് ആർ ടി സി യുടെ ജന്മദിനമായി യാത്രക്കാരും, ജീവനക്കാരും കണക്കാക്കി പോരുന്നു.

l

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ, അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലിനിൽക്കെ നീക്കം
'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി