കെഎസ്ആർടിസി ശമ്പള വിതരണം: ഈ മാസം 15 വരെ സമരമില്ലെന്ന് സിഐടിയു, മന്ത്രിയുമായി ചർച്ച 18 നും നടത്തും

Published : Mar 06, 2023, 04:34 PM IST
കെഎസ്ആർടിസി ശമ്പള വിതരണം: ഈ മാസം 15 വരെ സമരമില്ലെന്ന് സിഐടിയു, മന്ത്രിയുമായി ചർച്ച 18 നും നടത്തും

Synopsis

സമരം ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റിയതല്ലെന്നും ഈ മാസം 15 വരെ സമരമില്ലെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കെഎസ്ആർടിസി ചർച്ച പ്രയോജന പ്രദമെന്ന് സിഐടിയു നേതാക്കൾ. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കെഎസ്ആർടിസിയുടെ ചുമതലയുള്ള ഗതാഗത മന്ത്രി ആന്റണി രാജുവും സിഐടിയു നേതാക്കളും തമ്മിലായിരുന്നു ചർച്ച. തത്കാലം സമരം ചെയ്യില്ല. ഈ മാസം 18 ന് വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ വീണ്ടും ചർച്ച നടത്തും. ഈ മാസം 14, 15 തീയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. സമരം ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റിയതല്ലെന്നും ഈ മാസം 15 വരെ സമരമില്ലെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ