കെഎസ്ആർടിസി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും, പ്രതിസന്ധി രൂക്ഷം, ഫേസ്ബുക്ക് പേജിലൂടെ എല്ലാം തുറന്നുപറയും

Published : Jul 15, 2023, 09:23 AM ISTUpdated : Jul 15, 2023, 09:35 AM IST
കെഎസ്ആർടിസി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും, പ്രതിസന്ധി രൂക്ഷം, ഫേസ്ബുക്ക് പേജിലൂടെ എല്ലാം തുറന്നുപറയും

Synopsis

കെഎസ്ആർടിസിയുടെ  ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാകും ബിജു പ്രഭാകറിന്‍റെ വിശദീകരണം.വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും.അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറു മുതൽ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും.കെ എസ് ആർ ടി സി  ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും വെളിപ്പെടുത്തല്‍.അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക.കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ അദ്ദേഹം അവതരിപ്പിക്കും.

എപ്പിസോഡ് -1

കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിൻ്റെ നിജസ്ഥിതി.

എപ്പിസോഡ് - 2

എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ?സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ?

എപ്പിസോഡ് -3

ഡി സി പി എന്തിന്?എന്താണ് ഡി സി പി യുടെപ്രധാന്യം ?

എപ്പിസോഡ്-4

റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി?സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ?

എപ്പിസോഡ് - 5

എന്താണ് ഫീഡർ സർവീസ് ?

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'