ksrtc: 'ഡ്യൂട്ടി പരിഷ്കരണം വിജയം,നടപ്പിലാക്കിയ പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടി'

Published : Oct 17, 2022, 02:59 PM ISTUpdated : Oct 17, 2022, 03:07 PM IST
ksrtc: 'ഡ്യൂട്ടി പരിഷ്കരണം വിജയം,നടപ്പിലാക്കിയ പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടി'

Synopsis

ഏതെല്ലാം ഡിപ്പോകളിൽ നടപ്പിലാക്കി, എന്തെല്ലാം പ്രയോജനം ഉണ്ടായി എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി.നിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്ന് കെഎസ്ആർടിസി  

കൊച്ചി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം നടപ്പിലാക്കിയതുകൊണ്ട് പ്രയോജനം ഉണ്ടായോ എന്ന് ഹൈക്കോടതി.ഏതെല്ലാം ഡിപ്പോകളിൽ നടപ്പിലാക്കി, എന്തെല്ലാം പ്രയോജനം ഉണ്ടായി എന്ന് അറിയിക്കണംനിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്ന് കെഎസ്ആർടിസി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്നും KSRTC അറിയിച്ചു.

'സമരത്തിൽ പങ്കെടുക്കുന്ന ആരും ശമ്പളം വാങ്ങാമെന്ന് കരുതേണ്ട'; സിംഗിള്‍ ഡ്യൂട്ടിക്കെതിരായ സമരത്തിനെതിരെ മന്ത്രി

'കെഎസ്ആർടിസി-സ്വിഫ്റ്റിൽ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം'

 

കെ എസ് ആർ ടി സി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട്  വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎസ്ആർടിസി - സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും   മനസിലാക്കുന്നത്.ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.

ഇതിലേക്ക് വേണ്ടി 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും, ഓഫുള്ള ദിവസം മറ്റു ക്രൂ അം​ഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവർ കം കണ്ടക്ടർ തസ്ഥികയിലുള്ള ജീവനക്കാരാണ് കെഎസ്ആർടിസി - സ്വിഫ്റ്റിൽ ഉള്ളതും. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് . അതിനാൽ ആവശ്യത്തിനുള്ള ജീവനക്കാരെ വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നത്.
സർവ്വീസ് ആരംഭിച്ച് ദിവസങ്ങൾക്ക് അകം തന്നെ കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസുകൾ യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം ​ഗജരാജ സ്ലീപ്പർ ബസുകൾക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ദിവസം വരെ യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ