മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം, 64. 25ലക്ഷം യാത്രക്കാര്‍ കെഎസ്ആർടിസിയിലെത്തി

Published : Jan 19, 2024, 11:29 AM ISTUpdated : Jan 19, 2024, 11:35 AM IST
മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം, 64. 25ലക്ഷം യാത്രക്കാര്‍ കെഎസ്ആർടിസിയിലെത്തി

Synopsis

പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയില്‍
വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു