കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത്‌ നൽകിയത് 6614.21 കോടി രൂപ

Published : Jul 29, 2025, 01:02 PM IST
alappuzha ksrtc

Synopsis

ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ കെഎസ്ആർടിസിക്ക് ധനവകുപ്പ്  അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ ആകെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ.

ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചു വർഷത്തിൽ നൽകിയത്‌ 1543 കോടി രൂപയാണ്.

 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി