
കോഴിക്കോട് : കോഴിക്കോടുകാർക്ക് ന്യൂ ഇയർ സമ്മാനവുമായി കെ എസ് ആർ ടി സി. 2025 ജനുവരി 1 മുതൽ എസി ഗരുഡ പ്രീമിയം ബസ് കോഴിക്കോട്- സുൽത്താൻ ബത്തേരി-ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുമെന്ന് അറിയിച്ചു. പകൽ സമയത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഫലപ്രദമായിരിക്കും ഈ ആഡംബര ബസ്.
രാവിലെ 08.25 ന് കോഴിക്കോട് എത്തുന്ന ഈ ബസ് വൈകീട്ട് 4.25 ന് ബാംഗ്ലൂർ എത്തിച്ചേരും. തിരിച്ച് 10.25 ന് ബാംഗ്ലൂരിൽ നിന്നെടുക്കുന്ന ബസാകട്ടെ രാവിലെ 5.20 ഓടെ കോഴിക്കോടേക്കും എത്തും. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകൾ.
🟦08.25 കോഴിക്കോട് - ബാംഗ്ലൂർ
0825 കോഴിക്കോട്
10.25 കൽപ്പറ്റ
11.05 സുൽത്താൻ ബത്തേരി
14.05 മൈസൂർ
16.25 ബാംഗ്ലൂർ
🟦22: 25 ബാംഗ്ലൂർ - കോഴിക്കോട്
(Forest Night Pass )
22.25 ബാംഗ്ലൂർ
00.45 മൈസൂർ
03.05 സുൽത്താൻ ബത്തേരി
03.35 കൽപ്പറ്റ
05.20 കോഴിക്കോട്
രാഹുൽ നയിച്ചു, നാഗർകോവിൽ വെട്ടി വാഗമണിലേക്ക് ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam