
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി പ്രത്യേക പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരിയിലാണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. ആദ്യ സർവീസ് നാളെ ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും.
തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയായിരിക്കും കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് നടത്തുക. സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കേരളത്തിലെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്കായി മാത്രമുള്ള "രാത്രികാല പിങ്ക് ബസ്" സർവീസുകൾ ആരംഭിക്കുന്നതെന്ന് കെഎസ്ആർടി സി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam