യാത്രാനുഭവം റേറ്റ് ചെയ്യൂ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ; പുതിയ ഫീഡ്ബാക്ക് സംവിധാനവുമായി കെഎസ്ആർടിസി

Published : Jun 19, 2026, 11:18 AM IST
KSRTC Buses

Synopsis

കെഎസ്ആർടിസി ചലോ മൊബൈൽ ആപ്പിൽ യാത്രക്കാർക്കായി പുതിയ ഫീഡ്‌ബാക്ക്-റേറ്റിംഗ് സംവിധാനം ആരംഭിച്ചു. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ യാത്രക്കാർക്ക് അഭിപ്രായങ്ങളും റേറ്റിംഗും നൽകാം. 

തിരുവനന്തപുരം: യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി കെ എസ് ആർ ടി സി. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെഎസ്ആർടിസി ചലോ (KSRTC Chalo) മൊബൈൽ ആപ്പിലാണ് പുതിയ ഫീഡ്‌ബാക്ക് - റേറ്റിംഗ് സംവിധാനം ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവയെ അടിസ്ഥാനമാക്കി സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. പ്രിയദർശിനി സൗജന്യ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഫീഡ്ബാക്ക് നൽകാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

യാത്രക്കാർക്ക് ഓരോ യാത്രയ്ക്കു ശേഷവും തങ്ങളുടെ യാത്രാനുഭവം കെഎസ്ആർടിസി ചലോ ആപ്പ് വഴി രേഖപ്പെടുത്താം. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനൊപ്പം യാത്രക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം. ചലോ ആപ്പിലൂടെ ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ശേഖരിച്ച് വിശകലനം ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓരോ സർവീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നൽകുന്ന ജീവനക്കാരെയും സർവീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും. അതോടൊപ്പം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സാഹചര്യത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീഡ്‌ബാക്ക് സംവിധാനം സഹായകമാകും. വനിതാ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പദ്ധതിയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

യാത്രക്കാരുടെ അഭിപ്രായങ്ങൾ പൊതുഗതാഗത സ്ഥാപനത്തിന്റെ വളർച്ചയ്ക്കും സേവന നിലവാരം ഉയർത്തുന്നതിനും ഏറ്റവും വിലപ്പെട്ടതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർ നൽകുന്ന ഓരോ അഭിപ്രായവും ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ തിരുത്തൽ സ്വീകരിക്കും. സുരക്ഷിതവും സമയബന്ധിതവും യാത്രീസൗഹൃദവുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി; 'കാർഷിക ബജറ്റ് പ്രഖ്യാപിച്ചില്ല'
ബജറ്റിൽ യുവതലമുറയ്ക്കായി വമ്പൻ പ്രഖ്യാപനം; ജെൻസി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി