കെഎസ്ആര്‍ടിസി പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സൂചന പണിമുടക്ക് നാളെ

By Web TeamFirst Published Feb 22, 2021, 7:19 PM IST
Highlights

സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ  കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നും പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി
 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നാളെ സൂചന പണിമുടക്ക് നടത്തും. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങലില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. എംഡി ബിജു പ്രഭാകറുമായി ഇന്ന്  ചര്‍ച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ  കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നും പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.

അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരാണനൂകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ കുറ്റപ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ വിശ്വാസത്തിലെടുക്കുന്നുെവെന്നും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
 

click me!