'പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം''; പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്

Published : Aug 10, 2026, 08:04 PM IST
KSRTC priyadarshini

Synopsis

ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലായി. സൗജന്യ യാത്ര മുൻഗണന ക്രമത്തിൽ നൽകാൻ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യം.

മലപ്പുറം: പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രമേയവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത്. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലായി. സൗജന്യ യാത്ര മുൻഗണന ക്രമത്തിൽ നൽകാൻ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യം. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
കെ എം ബഷീർ വധക്കേസ്; 'ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി', കോടതിയിൽ സാക്ഷികളുടെ മൊഴി