ഓണം പൊടിപൊടിച്ചു; കെഎസ്ആർടിസിക്ക് ചരിത്രത്തിൽ ഇതുവരെയില്ലാത്ത നേട്ടം; ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ

Published : Sep 09, 2025, 10:24 AM ISTUpdated : Sep 09, 2025, 12:30 PM IST
KSRTC collection

Synopsis

കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കളക്ഷൻ നേടി. തിങ്കളാഴ്ച 10.19 കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. ഓണം കഴിഞ്ഞുള്ള യാത്രക്കാരുടെ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ.

തിരുവനന്തപുരം: കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.

മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റെക്കോഡ് വരുമാനം നേടിയ 23.12.2024 ൽ 4567 ആയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ