PFI ഹര്‍ത്താല്‍: സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി ,25 ലക്ഷം രൂപയുടെ നഷ്ടം

By Web TeamFirst Published Sep 23, 2022, 12:46 PM IST
Highlights

കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും.സംസ്ഥാനത്ത് ഇന്ന് 2432 കെഎസ്ആര്‍ടിസി ബസ്സുകൾ സർവീസ് നടത്തി മൊത്തം സർവീസിന്‍റെ  62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അവകാശപ്പെട്ടു

സമരക്കരുത്ത് ആനവണ്ടിയോട് കാണിക്കരുതേയെന്ന് അപേക്ഷിച്ച് കെഎസ്ആർടിസി ഫെയ്സ്ബുക്ക് പോസ്റ്റ്

ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ഇരയാകുന്നത് കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരുമാണ് . അതുകൊണ്ട് തന്നെ ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി അധികൃതർ രം​ഗത്തെത്തി . കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

നിലവിൽ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുമുണ്ട് . പൊലീസ് സുരക്ഷയോടെയാണ് പലയിടത്തും സർവീസ്

 

കെ എസ് ആർ ടി സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അരുതേ ...
ഞങ്ങളോട് ... 
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ  തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കെഎസ്ആർടിസി സർവീസ് നിർത്തില്ല,പൊലീസ് സഹായത്തോടെ പരമാവധി ബസുകൾ ഓടുമെന്ന് ​ഗതാ​ഗത മന്ത്രി

click me!