പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആർടിസി, 'വീഴചയില്ല'

Published : Oct 22, 2026, 07:58 AM IST
ksrtc says no lapse in fastag payments after buses stopped at panniyankara toll plaza

Synopsis

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി

തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി. ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെ ഇത്തവണ കെഎസ്ആർടിസി പെയ്മെന്‍റുകൾ ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസിക്ക് നൽകും. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടത്. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു, ചിതറിയോടി തൊഴിലാളികൾ, 19 പേർക്ക് പരിക്ക്
'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി'; വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ, എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ