
തിരുവനന്തപുരം : കെ എസ് ആർ ടി സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി .
കെ എസ് ആർ ടി സിയുടെ 30ലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക് . പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കേറ്റിട്ടുണ്ട് . പല ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട് . പൊലീസ് സഹായത്തോടെയാണ് പലയിടത്തും കെ എസ് ആർ ടി സി സർവീസ് .
ഹർത്താലിൽ വ്യാപക ആക്രമണം,കെഎസ്ആർടിസി ബസുകൾക്ക് നേരെ അടക്കം കല്ലേറ്,ബോംബേറ്, കയ്യുംകെട്ടി പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam