ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

Published : Mar 15, 2022, 06:54 PM IST
ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

Synopsis

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. 

ഇടുക്കി: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട്  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു