കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെൻ്റീവ് പുന:ക്രമീകരിക്കും

By Web TeamFirst Published Sep 25, 2022, 5:35 PM IST
Highlights

സൂപ്പർ ക്ലാസുകളിൽ റിസർവേഷന് പുറത്തെ കളക്ഷന്റെ 2 ശതമാനവും. സിറ്റി സർക്കുലർ സർവീസിന് 4,500 രൂപയിൽ കൂടുതലായി ലഭിക്കുന്ന വരുമാനത്തിന് പുറത്തെ തുകയുടെ 2 ശതമാനവുമായിരിക്കും ഇൻസെന്റീവ്.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ്. വരുമാനം അടിസ്ഥാനപ്പെടുത്തി  അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി മുതൽ ഇൻസെന്റീവ് നൽകുക. ഒപ്പം അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചു. 

കെഎസ്ആർസിസിലെ ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷൻസ് വിഭാഗം ജീവനക്കാർക്ക് ശന്പളത്തിന് പുറമെ ഓരോ സർവീസിന്റെയും പ്രതിദിന വരുമാനത്തിന് അനുപാതികമായി നൽകുന്ന ഇൻസെനന്റീവാണ് പുനക്രമീകരിക്കുന്നത്. 

ഓർഡിനറി ബസ്സിൽ 10000-11000 വരെയും  ഫാസ്റ്റ് പാസഞ്ചറിൽ 15,000-16,000 വരെയും സൂപ്പ‍ർ ഫാസ്റ്റിന് 20,000-21,000 വരുമാനമായൽ ഒരു ശതമാനം എന്ന നിലയിൽ തുടങ്ങി,  കളക്ഷന് ആനുപാതികമായി 1.25, 1.5, 1.75, 2 ശതമാനം വരെ ഇൻസെന്റീവ് ലഭിക്കും. ഓർഡിനറിയിൽ വരുമാനം 14,000 രൂപ മറികടന്നാലും ഫാസ്റ്റ് പാസഞ്ചറിൽ  19000വും  സൂപ്പ‍ർ ഫാസ്റ്റിന് 24,000 രൂപയും കവിയുന്പോഴാണ് 2%  ഇൻസെന്റീവ് ലഭിക്കുക.

സൂപ്പർ ക്ലാസുകളിൽ റിസർവേഷന് പുറത്തെ കളക്ഷന്റെ 2 ശതമാനവും. സിറ്റി സർക്കുലർ സർവീസിന് 4,500 രൂപയിൽ കൂടുതലായി ലഭിക്കുന്ന വരുമാനത്തിന് പുറത്തെ തുകയുടെ 2 ശതമാനവുമായിരിക്കും ഇൻസെന്റീവ്. നിലവിൽ ഇതിന് ഏകീകൃതസ്വഭാവം ഉണ്ടായിരുന്നില്ല. ഒപ്പം ഓരോ ഡിപ്പോയിലേയും 10 മുതൽ 20 ബ്സുകളുടെ ചുമതല ഒരു  ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുകളും അടുങ്ങുന്ന ടീമിന് നൽകും ഈ ബസ്സുകളുടെ നഷ്ടം കുറച്ച് ലാഭം കൂട്ടുന്ന മുറയ്ക്ക് ആ ടീമിന് പ്രത്യേക ഇൻസെന്റീവും നൽകും. ഇനിമുതൽ അക്കൗണ്ടുവഴിയേ ഇൻസന്റീവ് നൽകിയാൽ മതിയെന്നുമാണ് മാനേജ്മെന്റ് തീരുമാനം. 

ഇതോടൊപ്പമാണ് അക്കൗണ്ട്സ് ജീവനക്കാകരുടെ ഡ്യൂട്ടി സമയം രാവിലെ 6 മുതൽ 2 വരെ ആക്കാൻ ആലോചിക്കുന്നത്. പ്രതിദിന വരുമാനക്കണക്ക് പലപ്പോഴും രാവിലെ 10 മണിക്ക് മുന്പായി ചീഫ് ഓഫീസിൽ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം.  തലേദിവസം  രാത്രി വൈകി എത്തുന്ന കണക്കുകൂടി കണക്കാക്കി കൃത്യമായ പ്രതിദിന വരുമാനം കണക്കാക്കാൻ ഇതിലൂടെ കഴിയുമെന്ന് മാനേജ് മെന്റ് കരുതുന്നു. ചൊവ്വാഴ്ച യൂണിയൻ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യങ്ങൾ കൂടി അവതരിപ്പിക്കും

 

tags
click me!