
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയനുകൾ കലാപക്കൊടി ഉയർത്തുകയാണ്. സി ഐ ടി യു അടക്കം ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും വച്ച് ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്‍റ് പൊലീസ് സഹായം തേടിയിട്ടുണ്ട്.
പരീക്ഷണ ഓട്ടം ഹിറ്റ്, സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നിരത്തിലേക്ക്
കെ എസ് ആർ ടി സിയുടെ പുതുതായി തുടങ്ങുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളാണ് ഇന്ന് മുതൽ നിരത്തിലിറങ്ങുത. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും ഇന്ന് തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ് സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ – റെയിൽ സർക്കുലർ സർവീസ്. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുക.
കെഎസ്ആർടിസിയുടെ 'ഗ്രാമവണ്ടി' നിരത്തിൽ; ആദ്യ ബസ് കൊല്ലയിൽ പഞ്ചായത്തിൽ
തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരമാണ് ഇലക്ട്രിക് ബസുകൾ നിരത്തിലെത്തുക. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് വലിയ തോതിൽ കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിംഗ് സ്റ്റേഷൻ ഇന്ന് പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ടാകും.