നവകേരളയാത്രയുടെ വഴിയില്‍ പൊരിവെയിലത്ത് സ്കൂള്‍ കുട്ടികള്‍, മുദ്രാവാക്യം വിളി, കെഎസ് യു ഹൈക്കോടതിയിലേക്ക്

Published : Nov 23, 2023, 11:16 AM IST
നവകേരളയാത്രയുടെ വഴിയില്‍ പൊരിവെയിലത്ത് സ്കൂള്‍ കുട്ടികള്‍, മുദ്രാവാക്യം വിളി, കെഎസ് യു ഹൈക്കോടതിയിലേക്ക്

Synopsis

മുഖ്യമന്ത്രിയെന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന ആളാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ.ഇത്രയും ക്രൂരത കുട്ടികൾക്ക് നേരെ നടന്നിട്ടും മിണ്ടാതിരിക്കുന്നു നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലന്നും കെ എസ് യു

കോഴിക്കോട്: സ്കൂൾ കുട്ടികളെ നവ കേരള സദസിനായി ഉപയോഗിച്ച സംഭവത്തില്‍ കെഎസ് യു ഹൈക്കോടതിയിലേക്ക്.തെളിവുകൾ സഹിതം ഇന്ന് കോടതിയിൽ ഹർജി നൽകും .നവ കേരള സദസ്സിന്‍റെ  വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി .തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്നും കെഎസ് യു കുറ്റപ്പെടുത്തി.

നവകേരള സദസ്സിൽ  സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നല്‍കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്.നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ  കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമാണ് നിർദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്ന വിചിത്രമായ കൂട്ടിച്ചേർക്കലും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക്  മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ  മറുപടി. നിർബന്ധപൂർവ്വം കുട്ടികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പഠനത്തിന്‍റെ  ഭാഗമായി നൽകിയ നിർദേശമെന്നുമാണ് ഡിഇഒയുടെ വിശദീകരണം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി