കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം

Published : Feb 26, 2026, 10:30 PM IST
KSU FB post

Synopsis

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. 

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.

ഇന്നലെ രാത്രി പത്തുമണിക്കാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിലേറ്റ ക്ഷതത്തിൽ വിദഗ്ധ ചികിത്സക്കായി ആരോഗ്യമന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എംആർഐ സ്കാനിങ് അടക്കം വിശദപരിശോധന നടത്തി. ഗുരുതര പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. കഴുത്തിലെ ക്ഷതം മൂലം തലയ്ക്കു പുറകിലും വലതുകൈയിലും വേദന പടരുന്നത് മരുന്നുമൂലം നിയന്ത്രിച്ചതായി മെഡിക്കൽ സംഘം പറയുന്നു. എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലെ ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബിലൂടെ ബലാത്സംഗ കേസ് ഇരകളുടെ പേര് വെളുപ്പെടുത്തി; ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം
പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം