
തൃശൂർ: ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയിൽ ആവശ്യപ്പെട്ടു.
നിർബന്ധിച്ചതല്ല, ഓർമ്മിപ്പിച്ചതാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം
കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. നിരവധി പേർ എം പിയെ കാണാൻ എത്തിയിരുന്നു. ഈ സമയം ജീപ്പിൽ ഇരിക്കുകയായിരുന്ന ഒല്ലൂർ എസ് ഐ യെ സുരേഷ് ഗോപി എം .പി വിളിച്ചു വരുത്തുകയായിരുന്നു. താൻ മേയറല്ല എംപിയാണെന്ന് ഓർമ്മിപ്പിച്ച താരം ഒരു സല്യൂട്ടാവാം എന്ന് പറയുകയായിരുന്നു. തുടർന്ന് എസ്.ഐ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുകയായിരുന്നു. എന്നാൽ സല്യൂട്ട് ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്നും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam