
തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്. പിന്നാലെയാണ് കോളേജിൽ നിന്നുള്ള സസ്പെൻഷൻ. കേരളവർമ്മ കോളേജിലെ ബി എ സംസ്കൃതം വിദ്യാർഥിയാണ് ഗോകുൽ ഗുരുവായൂർ. ബി എ സംസ്കൃതം അവസാന വർഷ വിദ്യാർഥിയാണ് അക്ഷയ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam