യൂണിവേഴ്‍സിറ്റി കോളേജിൽ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി; കെഎസ്‍യു നിയമ നടപടിക്ക്

Published : Sep 18, 2019, 05:08 PM ISTUpdated : Sep 18, 2019, 05:12 PM IST
യൂണിവേഴ്‍സിറ്റി കോളേജിൽ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി;  കെഎസ്‍യു നിയമ നടപടിക്ക്

Synopsis

ഇരുപത് വര്‍ഷത്തിന് ശേഷമാണ് കെഎസ്‍യു യൂണിവേഴ്സിറ്റി കോളേജിൽ മത്സരിക്കാൻ പത്രിക നൽകുന്നത്. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജനറൽ സീറ്റിൽ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നൽകിയിരുന്നത്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മത്സരിക്കാൻ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നൽകിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്‍യു അറിയിച്ചു. 

 ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടി കാട്ടിയാണ് പത്രികൾ തള്ളിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'