കുട്ടനെല്ലൂർ കോളജിൽ കെ എസ് യു - എസ്എഫ്ഐ സംഘര്‍ഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

Published : Aug 23, 2022, 04:21 PM ISTUpdated : Aug 23, 2022, 04:24 PM IST
കുട്ടനെല്ലൂർ കോളജിൽ കെ എസ് യു - എസ്എഫ്ഐ സംഘര്‍ഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

Synopsis

കോളേജിൽ ഹെൽപ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വ വിദ്യാർഥി സംഗമത്തിനായിരുന്നു ഹെൽപ്പ് ഡസ്ക്.

തൃശൂർ: തൃശ്ശൂര്‍  കുട്ടനെല്ലൂർ ഗവണ്‍മെന്‍റ് കോളജിൽ കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. 

കോളേജിൽ ഹെൽപ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വ വിദ്യാർഥി സംഗമത്തിനായിരുന്നു ഹെൽപ്പ് ഡസ്ക്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കുമെതിരെ കേസെടുത്തതായി ഒല്ലൂർ പൊലീസ് അറിയിച്ചു. 

അതിനിടെ, പത്തനംതിട്ട തിരുവല്ലയിൽ വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.  പരുമല സെമിനാരി എൽപിഎസിലെ മൂന്നാം ക്ലാസുകാരനാണ് അടികൊണ്ടത്.  ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക അടിച്ചെന്നാണ് പരാതി.  സ്കൂളിലെ താൽക്കാലിക അധ്യാപിക മണിയമ്മയ്ക്കെതിരെയാണ് പുളിക്കീഴ്  സ്റ്റേഷനിൽ രക്ഷിതാവ് പരാതി കൊടുത്തത്.  പരാതിയിൽ വിശദമായ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് പുളിക്കീഴ് എസ് എച്ച് ഒ അറിയിച്ചു. 

Read Also: കുടുംബകേസ്, ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍; ഓഡിയോ പുറത്ത്, പിന്നാലെ നടപടി

ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജി.ആർ.അനിൽ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭർത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മിൽ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. (വിശദമായി വായിക്കാം...)

Read Also; പൂപ്പാറയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് ശ്വാസംമുട്ടി മരിച്ചു

 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു