ലോ കോളജ് സംഘര്‍ഷം; മദ്യപിച്ചെത്തിയ കെഎസ്‍യു പ്രവർത്തകർ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയെന്ന് എസ്എഫ്ഐ

Published : Mar 16, 2022, 10:13 PM ISTUpdated : Mar 16, 2022, 10:15 PM IST
ലോ കോളജ് സംഘര്‍ഷം; മദ്യപിച്ചെത്തിയ കെഎസ്‍യു പ്രവർത്തകർ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയെന്ന് എസ്എഫ്ഐ

Synopsis

എംജി സർവ്വകലാശാലക്ക് കീഴിലെ ക്യാമ്പസുകളിൽ കെഎസ്‍യു തകർന്നടിഞ്ഞ ദിവസം തന്നെ ബോധപൂർവ്വമായാണ് ഇത്തരം പ്രകോപനാന്തരീക്ഷം അവര്‍ ക്യാമ്പസുകളിൽ ഉണ്ടാക്കിയത്. തിരുവനന്തപുരം ലോ കോളേജിലും ഇതിന് സമാനമായ പ്രകോപനമാണ് ഉണ്ടായത്. 

തിരുവനന്തപുരം: തുടർച്ചയായുള്ള ദയനീയ തെരഞ്ഞെടുപ്പ് പരാജയങ്ങളേ മറയ്ക്കാൻ കെഎസ്‍യു (KSU) ക്യാമ്പസുകളിൽ നടത്തിവരുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ തയാറാകണമെന്ന് ആവശ്യമുയര്‍ത്തി എസ്എഫ്ഐ (SFI). എംജി സർവ്വകലാശാലക്ക് കീഴിലെ ക്യാമ്പസുകളിൽ കെഎസ്‍യു തകർന്നടിഞ്ഞ ദിവസം തന്നെ ബോധപൂർവ്വമായാണ് ഇത്തരം പ്രകോപനാന്തരീക്ഷം അവര്‍ ക്യാമ്പസുകളിൽ ഉണ്ടാക്കിയത്. തിരുവനന്തപുരം ലോ കോളേജിലും ഇതിന് സമാനമായ പ്രകോപനമാണ് ഉണ്ടായത്.

യൂണിയൻ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെഎസ്‍യു പ്രവർത്തകർ വിദ്യാർത്ഥിനികളേ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മദ്യപിച്ച് എത്തിയ കെഎസ്‍യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിനേ തുടർന്ന് സംഘടിച്ച് എത്തിയ കെഎസ്‍യു പ്രവർത്തകർ ബോധപൂർവ്വം അക്രമത്തിലേക്ക് ക്യാമ്പസിനേ കൊണ്ട് എത്തിക്കുകയായിരുന്നു.

ലോ കോളേജിൽ ഉണ്ടായ അക്രമത്തേ എസ്എഫ്ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. അക്രമത്തിലൂടെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും വളരാൻ സാധിക്കില്ല. ക്യാമ്പസുകളിൽ അക്രമത്തിന് നേതൃത്വം നൽകിയതിന്‍റെ ഭാഗമായി തന്നെയാണ് കെഎസ്‍യുവിന് ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ദയനീയ സ്ഥിതി ഉണ്ടായത്. എംജി യിൽ 126ൽ 117 ഇടത്തും, കേരളയിൽ 68ൽ 65 ഇടത്തും, കണ്ണൂരിൽ 71 ൽ 60 ഇടത്തും എസ്എഫ്ഐ ആണ് വിജയിച്ചത്.

ലോകോളേജ് അക്രമം, അപലപിച്ച് രാഹുൽ ഗാന്ധി; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ക്യാമ്പസുകളിലെ പരിതാപകരമായ പരാജയങ്ങളെ അക്രമത്തിലൂടെ നേരിടാം എന്നാണ് കെഎസ്‍യു കരുതിയിരിക്കുന്നതെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. എംജി തെരഞ്ഞെടുപ്പിനിടെ വിവിധ ക്യാമ്പസുകളിൽ ഇത് വിദ്യാർത്ഥികൾ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. മാരക ആയുധങ്ങളുമായി കട്ടപ്പന ഗവ കോളേജിൽ നിന്നും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും കെഎസ്‍യു പ്രവർത്തകരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് ശാസ്താംകോട്ട ഡിബി കോളേജിൽ വെച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും രക്തസാക്ഷി അജയ് പ്രസാദിന്‍റെ സഹോദരിയുമായിരുന്ന ആര്യ പ്രസാദ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികളെ കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിൽ കയറി മൃഗീയമായി അക്രമിച്ചിരുന്നു. എഞ്ചിനീയറിഗ് കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും അക്രമ ആഹ്വാനമാണ് കെഎസ്‍യു നടത്തിയത്.

'എസ്എഫ്ഐ കൊലയാളിക്കൂട്ടങ്ങൾക്ക് അമ്മയും പെങ്ങളുമുണ്ടോ'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊടിക്കുന്നില്‍

അതിനെ തുടർന്നാണ് കെഎസ്‍യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ഇടുക്കി പെനാവ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് ധീരജിന്‍റെ കൊലപാതകികൾക്ക് ഒത്താശ കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി വന്നതുമുതൽ ക്രിമിനൽ റിക്രൂട്ട്മെന്‍റാണ് കെഎസ്‍യുവിലും യൂത്ത് കോൺഗ്രസിലും നടന്ന് വരുന്നത്.

ക്യാമ്പസുകളെ അരാജക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള കെഎസ്‍യു പ്രവർത്തനങ്ങളേ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഈ രീതി തുടർന്നാൽ ഇന്നത്തേക്കാൾ ദയനീയമായ സ്ഥിതി കെഎസ്‍യുവിന് തെരഞ്ഞെടുപ്പുകളിൽ വരുന്ന നാളുകളിൽ ഉണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലോ കോളേജിൽ കെ എസ് യു വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്.

കെഎസ്‍യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചു; എസ്എഫ്ഐക്കാരുടെ സ്ത്രീപക്ഷ കേരളമെന്ന് ഷാഫി

വനിതാ നേതാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എസ്എഫ്ഐക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.  കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. എസ്എഫ്ഐയിൽ നിന്ന് മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അന്നും നടപടികളുണ്ടായില്ലെന്നുമാണ് സഫീന ആരോപിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് 17ന്  സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും