സഹകരണ തട്ടിപ്പില്‍ ജിസുധാകരന്‍റെ നിലപാടിനോട് പൂര്‍ണ യോജിപ്പ്, അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നു

Published : Oct 08, 2023, 12:49 PM IST
സഹകരണ തട്ടിപ്പില്‍ ജിസുധാകരന്‍റെ നിലപാടിനോട് പൂര്‍ണ യോജിപ്പ്, അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നു

Synopsis

കരുവന്നൂരിലെ പ്രശ്നങ്ങൾ തുടക്കത്തിലേ പരിഹരിക്കണമായിരുന്നുവെന്നും ഇഡിയിൽ നിന്നും ഓടിയൊളിക്കേണ്ടെന്നുമുള്ള പരാമർശം സിപിഎം മുഖവിലയ്ക്ക് എടുക്കണമെന്നും കെ.സുരേന്ദ്രന്‍

പത്തനംതിട്ട: സഹകരണ പ്രതിസന്ധിയിൽ സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയ മുന്‍മന്ത്രി ജി.സുധാകരന്‍റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍.അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണം .ജി.സുധാകരനോട് പൂർണ്ണ യോജിപ്പാണ്.അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്ക്കാര്‍  നയം സഹകരണ മേഖലയെ കൂടുതൽ തകർക്കുന്നു.ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ തയ്യാറാകണം.കരുവന്നൂരിലേതടക്കം പാവങ്ങളെ കാണണം.ആദ്യം അവർക്ക് കാണാൻ അവസരം കൊടുക്കണം.നിക്ഷേപകരുടെ രോദനം കേൾക്കാൻ സര്‍ക്കാര്‍ തയ്യാറാകണം.ഇഡി അന്വേഷണം അട്ടിമറിക്കാൻ ആണ്  സി പി എം ശ്രമം.സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നത് മുഖ്യമന്ത്രി യുടെ നേതൃത്വത്തിലാണ് .നോട്ട് നിരോധന സമയത്തും അത് നടന്നു. യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ്.എ ആര്‍ നഗർ ബാങ്ക് അന്വേഷണത്തെ കുഞ്ഞാലിക്കുട്ടി ഭയക്കുന്നു.അതാണ് ഒരുമിച്ച് കേന്ദ്ര സർക്കാരിനെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.സി. മൊയ്തീൻ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.എല്ലാ തട്ടിപ്പിലും അദ്ദേഹത്തിന് പങ്കുണ്ട്.സുരേഷ് ഗോപി യെ ചാരി രക്ഷപെടാൻ നോക്കണ്ട.മൊയ്തീൻ വലിയ അഴിമതിക്കാരനാണ്.തൃശൂരിൽ സുരേഷ് ഗോപി ആഗ്രഹിക്കുന്ന വഴിക്കാണ് കാര്യങ്ങൽ പോകുന്നത്..ഇഡി വന്നതിൽ ബിജെപി ഇടപെടൽ ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് ഇ ഡി അരങ്ങൊരുക്കുന്നു,പദയാത്ര അരങ്ങൊരുക്കലിന്‍റെ ഭാഗമെന്ന് എസി മൊയ്തീൻ

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം