
തിരുവനന്തപുര: പി വി അൻവറിനൊപ്പമില്ലെന്ന് നിലപാട് വെളിപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. രാഷ്ട്രീയപരമായ വിയോജിപ്പ് പി വി അൻവറിനെ അറിയിക്കും. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. അൻവറിനെതിരെ പാർട്ടി പറഞ്ഞാൽ പ്രചരണത്തിനിറങ്ങുമെന്നും ജലീൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam