വിവാദ പരാമർശത്തിൽ വിശദീകരണവുമായി ജലീൽ; 'തൻ്റെ വാക്കുകൾ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി'

Published : Oct 06, 2024, 01:38 PM ISTUpdated : Oct 06, 2024, 02:11 PM IST
വിവാദ പരാമർശത്തിൽ വിശദീകരണവുമായി ജലീൽ; 'തൻ്റെ വാക്കുകൾ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി'

Synopsis

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ പറഞ്ഞു.

മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന് വലിയ രീതിയിൽ ഉളള സമരപരിപാടികൾ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താൻ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവർക്ക് ഇല്ലായിരുന്നോ?. താൻ പറഞ്ഞത് കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീൽ പറഞ്ഞു. 

പണ്ഡിതന്മാർക്ക്‌ പോലും ഇക്കാര്യത്തിൽ വ്യക്തതത ഇല്ല. ഏത് മതസമുദായത്തിലാണങ്കിലും, ആ മതത്തിലുള്ളവരാണ് ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലിങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു. നിയമം കൊണ്ട് തടയാൻ കഴിയാതെ വരുമ്പോഴാണ് മതനേതാക്കളെ സമീപിക്കുന്നത്. ഓരോ വിശ്വാസികളോടും അവരുടെ മതപരമായി പറയണം ഇത്തരം പ്രവർത്തികൾ തെറ്റാണെന്ന്. ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താൻ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോൾ സ്വർണ്ണം കടത്തിയിരുന്നു. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു. 

എംടിയുടെ വീട്ടിലെ മോഷണം; പ്രതികളായ പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു, സ്വർണം വിറ്റെന്ന് മൊഴി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്