ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണം: ചെന്നിത്തല

Published : Apr 10, 2021, 01:24 PM IST
ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണം: ചെന്നിത്തല

Synopsis

രാജിവെക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.  

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീല്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി പരാമര്‍ശമുണ്ടായാല്‍ രാജിവെക്കുന്നതാണ് നമ്മുടെ പാരമ്പര്യം. രാജിവെക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ബന്ധുനിയമനത്തില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ജലീല്‍ പദവി ദുരുപയോഗം ചെയ്‌തെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. ലോകായുക്തയുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ജലീല്‍.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണറുടെ താക്കീത്, അമിത്ഷാക്കെതിരായ കരിങ്കൊടിയിൽ വിശദീകരണം തേടി എഡിജിപി
ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന