'ബിസിനസ് സാമ്രാട്ടായ 'മായാവി', അങ്ങാടിയിൽ പറഞ്ഞ് തീർക്കേണ്ട വിഷയമല്ല, അനാവശ്യ ചർച്ചകൾ നാട്ടുകാരുടെ ശ്രദ്ധ തിരിക്കാൻ'; കെ ടി ജലീൽ

Published : Sep 17, 2025, 03:04 AM IST
K T Jaleel

Synopsis

പികെ ഫിറോസിനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഫിറോസിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 

തിരുവനന്തപുരം: പികെ ഫിറോസിനെതിരെ നിലനിൽക്കുന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി കെ ടി ജലീൽ എംഎൽഎ. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾ നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വിഷയം സഭയിൽ അടിയന്തിര പ്രമേയമായി കൊണ്ടു വരാൻ വെല്ലുവിളിക്കുകയാണ് എംഎൽഎ. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമ‍‍‍‌ർശിച്ചു.

കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'യൂത്ത്ലീഗിൻ്റെ ഫണ്ട് മുക്കി, സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാട്ടായ "മായാവി", മലയാളം സർവകലാശാലാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൻ്റെ കയ്യിലുള്ള "എല്ലാ രേഖകളും" മുസ്ലിംലീഗ് നിയമസഭാ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിക്കും തിരൂർ MLA കുറുക്കോളി മൊയ്തീനും ഉടൻ കൈമാറട്ടെ. സഭ നടക്കുന്ന സമയമായതിനാൽ അടിയന്തിര പ്രമേയമായി അവരത് സഭയിൽ കൊണ്ടു വരട്ടെ. യഥാർത്ഥ വസ്തുതകൾ നിരത്തി മന്ത്രി ആധികാരികമായി മറുപടി പറയും. ഇത് അങ്ങാടിയിൽ പറഞ്ഞ് തീർക്കേണ്ട വിഷയമല്ല.

പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങൾ അന്തരീക്ഷത്തിൽ കിടപ്പുണ്ട്. അതിനുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണ്. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുക. അല്ലാതെ കോഴിക്കോട് വലിയങ്ങാടിയിൽ ഇരുന്ന് മോങ്ങുകയല്ല വേണ്ടത്.'- കെ ടി ജലീൽ എംഎൽഎ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇപ്പോഴാണ് ശരിക്കും വൈറലായത്': ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ എം എം മണി
വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍