
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു. താൻ ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സർവകലാശാലയിൽ എത്രയും വേഗം സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കെടിയു വിസിയായി ചുമതലയേറ്റത് ഗവർണറുടെ നിർദ്ദേശപ്രകാരമാണ്. ഗവർണർ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. മറുപടി ഗവർണർക്ക് തൃപ്തികരമെന്നാണ് കരുതുന്നത്. കെടിയു വിസിയായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും എന്ന് കരുതുന്നു. കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതിൽ വലിയ പങ്ക് കെടിയുവിന് നിർവഹിക്കാനുണ്ട്. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam