കുടമാറ്റം മെസി അറിഞ്ഞു, പ്രതികരിക്കുമെന്ന് പ്രതീക്ഷ; വിവാദമാക്കേണ്ടതല്ലെന്നും തിരുവമ്പാടി ദേവസ്വം

Published : May 03, 2023, 09:21 AM IST
കുടമാറ്റം മെസി അറിഞ്ഞു, പ്രതികരിക്കുമെന്ന് പ്രതീക്ഷ; വിവാദമാക്കേണ്ടതല്ലെന്നും തിരുവമ്പാടി ദേവസ്വം

Synopsis

സൗഹൃദ മത്സരത്തിന്‍റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ

തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിന് മെസ്സി ചിത്രം ഉയർത്തി വിശ്വാസികളെ വഞ്ചിച്ചെന്ന ഹിന്ദു സംഘടനകളുടെ വിമർശനം മുഖവിലയ്ക്ക് എടുക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം. കാർഗിൽ യുദ്ധ സമയത്ത് ജവാന്മാരുടെ ചിത്രവും ഉയർത്തിയിരുന്നു. സൗഹൃദ മത്സരത്തിന്‍റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read More: അനുമതിയില്ലാതെ സൗദി സന്ദർശനം: ലയണൽ മെസിയെ സസ്പെന്റ് ചെയ്‌ത് പിഎസ്‌ജി

'കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലെ മത്സരമാണ്. ഫാൻസി കുടയെന്നാണ് പറയുന്നത്. അതിൽ എന്ത് ഉള്ളടക്കം എന്നതിൽ വലിയ പ്രസക്തിയൊന്നും ഇല്ല. ഇത്തവണ അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയർത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകൾ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്. തൃശൂർ പൂരത്തിന്റെ മഹിമ ലോകത്തിന്റെ നെറുകയിലെത്തിക്കാനായിരുന്നു ശ്രമം. ഇന്ന് ഖത്തർ റേഡിയോയിൽ നിന്ന് വിളിച്ചിരുന്നു. മെസി കുടമാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. അദ്ദേഹവും പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ ജവാന്റെ കുട ഉയർത്തിയിരുന്നു. പാറമേക്കാവ് പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയർത്തി. ഇതിലൊന്നും വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ല,'- ഭാരവാഹികൾ പറഞ്ഞു.

Read More: ​​​​​​​ബാലണ്‍ ഡി ഓറിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഹാലണ്ട് മെസിയെ കടത്തിവെട്ടുമെന്ന് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും