
കൊച്ചി: കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യ വിഭവങ്ങള്‍ 'കെ-ഇനം' എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്കെത്തിക്കുന്നു. രാജ്യത്തെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 30 പ്രീമിയം ബ്രാന്‍ഡ് ഭക്ഷ്യോത്പന്നങ്ങളാണ് കുടുംബശ്രീ വിപണിയിലെത്തിക്കുക. 'വീട്ടില്‍ നിന്ന് ലോകത്തേക്ക്' എന്ന ആശയം അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങള്‍ ഏകീകൃത, സാങ്കേതിക അടിസ്ഥാനത്തിലുള്ള ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്.
പദ്ധതി ഉദ്ഘാടനം നാളെ നെടുമ്പാശ്ശേരി ഫ്ലോറ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും ഉത്പാദനത്തിലും വിപണനത്തിലും സാങ്കേതിക നവീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേരള ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ കെ-ടാപ്പ് 2.0യും പരിപാടിയിൽ അവതരിപ്പിക്കും.
അതോടൊപ്പം പരമ്പരാഗത ഗോത്ര അറിവിനെ പൂർണമായും പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ച് ആധുനിക ഡിസൈനുകളുമായി സമന്വയിപ്പിക്കുന്ന, തദ്ദേശീയരുടെ സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡായ ട്രി-ബാൻഡ് മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, തിരഞ്ഞെടുത്ത മുൻനിര ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കുടുംബശ്രീ ഗിഫ്റ്റ് ബോക്സുകൾ അവതരിപ്പിക്കുന്നതിനൊപ്പം 'യുക്തി' എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് ശൃംഖല ആരംഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam