കായികമന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല,അയൽക്കൂട്ട അംഗങ്ങൾക്ക് 100 രൂപ വീതം പിഴയൊടുക്കാൻ നിർദ്ദേശം

Published : Jun 15, 2023, 11:34 AM ISTUpdated : Jun 15, 2023, 11:53 AM IST
കായികമന്ത്രി പങ്കെടുത്ത  പരിപാടിക്ക് എത്തിയില്ല,അയൽക്കൂട്ട അംഗങ്ങൾക്ക് 100 രൂപ വീതം പിഴയൊടുക്കാൻ നിർദ്ദേശം

Synopsis

പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പിഴയൊടുക്കാന്‍ നിര്‍ദേശം കിട്ടിയത്.സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദ്ദേശമെന്ന് സിഡിഎസ് ഭാരവാഹികൾ  

കൊല്ലം:കായികമന്ത്രി പങ്കെടുത്ത  പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം.പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം  നൽകണമെന്ന് സി  ഡി എസ് ഭാരവാഹികൾ  നിർദ്ദേശിച്ചത്.കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത  പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും അയൽക്കൂട്ട  അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്.സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദ്ദേശമെന്നാണ് ഔദ്യോഗിക വിശദീകരണം.സിപിഐ മുൻ കൗൺസിലർ സരോജ ദേവി,മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്

പൂർണമായും ഡിജിറ്റലാകാൻ കുടുംബശ്രീ; അംഗങ്ങളുടെ വിവരങ്ങളെല്ലാം 'ആപ്പിൽ' രേഖപ്പെടുത്തും

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ