മെമ്മറി കാര്‍ഡ് വിവാദം; 'തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നെ തേജോവധം ചെയ്യാനാണ് ശ്രമം', ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ

Published : Aug 08, 2025, 10:45 AM IST
Kukku Parameswaran

Synopsis

പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി

കൊച്ചി: അമ്മയിലെ മെമ്മറി കാർഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ. മെമ്മറി കാർഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി എന്‍റെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബർ ആക്രമണം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയുമാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും കുക്കു പറയുന്നു. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി.

പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണവുമായി രംഗത്തു വന്നിരുന്നു. നടിമാർ ദുരനുഭവങ്ങൾ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരന്‍റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാൽ കുക്കു പരമേശ്വരൻ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാർവതി പറയുന്നത്.

ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മയിലെ വനിതാ അംഗങ്ങള്‍ ഒരുമിച്ചുകൂടി സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും ആ യോഗം വീഡിയോയില്‍ പകര്‍ത്തിയതിന്‍റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരനാണ് കൈവശം വച്ചതെന്നും പൊന്നമ്മ ബാബു ആരോപിച്ചിരുന്നു. ഈ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കൈവശമില്ലെന്നാണ് പറയുന്നതെന്നും അത് പിന്നീട് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തും.

അന്ന് നടന്ന യോഗത്തിന് കുക്കു പരമേശ്വരനാണ് മുൻകൈ എടുത്തത്. യോഗത്തിന്‍റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് ഇവര്‍ പറയുന്നു. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ