വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി സ്ഥാനാർത്ഥിയായേക്കും

Published : Jun 06, 2019, 07:02 AM IST
വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി സ്ഥാനാർത്ഥിയായേക്കും

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വീണ്ടും മൂന്നാമത് പോയതിന്റെ നാണക്കേട് മാറ്റാൻ ഇടതിന് വട്ടിയൂർകാവ് ജയം അനിവാര്യമാണ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വട്ടിയൂർക്കാവിൽ  ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെ. കോൺഗ്രസ്സിൽ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം പെരുകുമ്പോൾ, സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഉയരുന്നത്.

ഗവർണ്ണർ പദവി രാജിവെപ്പിച്ച് കുമ്മനത്തെ എംപിയാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. എന്നാൽ വട്ടിയൂർകാവിൽ കുമ്മനം വഴി നിയമസഭയിലെ രണ്ടാം താമരയെന്ന സ്വപ്നം പാർട്ടിയുടെ പല ജില്ലാ നേതാക്കളും പങ്ക് വെച്ച് തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പോരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന് തൊട്ടുപിന്നിലെത്തിയതും കുമ്മനത്തിൻറെ പ്ലസ്സായി പാർട്ടി കാണുന്നു. കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആർഎസ്എസിന്റേതാവും. കുമ്മനമില്ലെങ്കിൽ ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് അടക്കമുള്ളവർക്കും സാധ്യതയുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരൻ 7622 വോട്ടിനാണ് കുമ്മനത്തെ വീഴ്ത്തിയത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ലീഡ് മൂവായിരമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിന് ലീഡ് ലഭിച്ച സ്ഥലമായിരുന്നു ഇവിടം.

പത്മജാ വേണുഗോപാൽ, പിസി വിഷ്ണുനാഥ്, പ്രയാർ ഗോപാലകൃഷ്ണൻ, കെ.മോഹൻകുമാർ അങ്ങിനെ സ്ഥാനാർത്ഥികളാകാനുള്ളവരുടെ നീണ്ടനിര കോൺഗ്രസ്സിന് മുന്നിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വീണ്ടും മൂന്നാമത് പോയതിന്റെ നാണക്കേട് മാറ്റാൻ ഇടതിന് വട്ടിയൂർകാവ് ജയം അനിവാര്യമാണ്. മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനമായതും വിവാദമായിരുന്നു. എം വിജയകുമാർ, മേയർ വികെ പ്രശാന്ത് എന്നിവരെ സ്ഥാനാർത്ഥികളായി സിപിഎം പരിഗണിക്കുന്നുണ്ട്. മൂന്ന് മുന്നണികളും കച്ചമുറുക്കുമ്പോൾ തലസ്ഥാനത്ത് വീണ്ടും ഒരുങ്ങുന്നത് ശക്തമായ ത്രികോണപ്പോര്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ