രാത്രി ഒന്നരയ്ക്ക് ചെന്നപ്പോൾ ഫയൽ കൂമ്പാരത്തിനിടയിലിരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്: കുഞ്ചാക്കോ ബോബൻ

Published : Jul 18, 2023, 03:57 PM IST
രാത്രി ഒന്നരയ്ക്ക് ചെന്നപ്പോൾ ഫയൽ കൂമ്പാരത്തിനിടയിലിരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്: കുഞ്ചാക്കോ ബോബൻ

Synopsis

ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാൻ കഴിയും. എനിക്കെന്നല്ല, എല്ലാവർക്കും അതുപോലെ കേറിച്ചെല്ലാൻ കഴിയും. എല്ലാവരേയും ഒരു പോലെ കാണുന്ന നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. 

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കുടുംബ സുഹൃത്തുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സിനിമാ താരം കുഞ്ചാക്കോ ബോബൻ. വ്യക്തിപരമായി ഉമ്മൻചാണ്ടിയെ അറിയാം. വ്യക്തിപരമായും കുടുംബപരമായും അറിയാമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാൻ കഴിയും. എനിക്കെന്നല്ല, എല്ലാവർക്കും അതുപോലെ കേറിച്ചെല്ലാൻ കഴിയും. എല്ലാവരേയും ഒരു പോലെ കാണുന്ന നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. 

ജനങ്ങൾക്കു വേണ്ടി മാത്രംസമയം കണ്ടെത്തി ചിലവഴിച്ചിരുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാത്രി ഒന്നര കഴിഞ്ഞിട്ടാണ് ഒരിയ്ക്കൽ വീട്ടിലേക്ക് ചെന്നത്. അവിടെ ഫയലുകളുടെ കൂമ്പാരത്തിനിടയിലിരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്. ആ സമയത്തും ജനങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അതിനിടയിൽ ഫോൺ കോളുകളും വരുന്നുണ്ട്. കുറേയാളുകൾ ചുറ്റിലുമുണ്ട്. ആ സമയത്ത് പോലും ഒരു സൗഹൃദ സംഭാഷണത്തിന് തനിക്ക് തോന്നിയില്ല. അപ്പോഴും തിരക്കിനിടയിലായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഈ സംഭവമാണ് ഓർമ്മ വരികയെന്നും ആരോ​ഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഉമ്മൻചാണ്ടിയെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. 

'കോയമ്പത്തൂർ ജയിലിലെത്തി എന്നെ കണ്ട ഉമ്മൻചാണ്ടി', നീതിക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ വിവരിച്ച് മഅദ്നി

അതേസമയം, ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, അലങ്കരിച്ച ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായി സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയി. നാളെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവും. 

'പടം പരാജയപ്പെട്ട സമയത്ത് കൊടുത്ത ചെക്ക് മടക്കിത്തന്നയാള്‍': കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മ്മാതാവ്

https://www.youtube.com/watch?v=uHdLsW5BfKU

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി